Radh in moonlight (photographic recreation)
Credits for the images :
Producer                            :           Satheesh Kumar K. R.
Photography                       :           Shaji Maheswaran
Post-production                :           Shaji Maheswaran
Styling (Make-up & Hair)     :           Prakruthi Ananth
Associates                           :           Anil venus, Shaiju PS, Kiran, kannan, Reeji                
                                                           Rakesh Kumar, Teeji Shaji, Gopi, Dhannya
Radha as                               :           Keerthana K. R.
Costume                                           Blessi, Reeji Rakesh, Dhanya,Manju , Aiswarya.
Location Hunt                   :           Akhil
Art                                        :           Anil Venus
Transportation                  :           Rakesh
Special thanks to - RadhaKrishnan Chakyat, Dr. Alice Mani Jacob, Santha Kumari.
  The art of photography has continually secured inspiration from its predecessor namely painting.  For that reason, it remained as an earnest desire in me to attempt a ‘re-creation’ of an image using  the distinctive capabilities of photography. Undoubtedly what came to my mind was Raja Ravi Varma’s famous portrait ‘Radha in the Moonlight’ which is possibly one of the most beautiful of Raja Ravi Varma's portraits. My persistent search for an appropriate background ended in identifying a beautiful spot near Chottanikkara.
    This portrait is a classic example of how the intrinsic beauty and emotions of the ‘uttama nayika’ can be explicitly captured in a luminous and spectacular setting. It helps our understanding as to how the art of ‘composing’ may be carefully worked to explicitly depict the rhythm and pattern of a ‘subject’.  If we closely observe the negative space on either side of the nayika, we can identify the dissimilarity between the left and the right side. The left-hand side of the nayika is unoccupied and on the right hand side, we see lush green trees. The vacant space on the left symbolize the pensive disposition of the nayika’s mind which is elated by the envisioned presence of her ‘nayakan’ (hero) and apparently transmits the sensation of nayakan’s presence into the spectators. Meanwhile, the objects on the right-hand side abstract the ‘nayika’ from the backdrop.
    All the three layers in this portrait are harmoniously blended. The objects in front of the nayika , namely, the platter, the flowers, the sweetmeats and the wooden plank that supports flaunt the  ritual and the reverence and brilliantly synchronize without any distraction for the main object. The middle portion of the portrait with the moonlight gorgeously reflecting on the water and the trees on the right side with the modest fragment of moonlight merged gracefully endow the portrait with an alluring backdrop: a perfectly articulated setting to manifest the romantic image of a beautiful woman eagerly waiting for her lover. This central portion is what I felt as the most captivating.  The portrayal of sky and moon in the rear side not only enhances its innate exuberance, but also communicates a sense of infinity.
    As a photographer, I will forever be inspired by the magnificent colour and light effects in this portrait. The colours used in this merge with utmost spontaneity.  The beaming golden sari worn by the ‘nayika’, abstracts her from the background to seize the attention of the spectators.           While the background is lit with moonlight, the catch-light (light reflected in a subject's eyes) and the fill-light are the natural radiance of the setting sun. 
As a portrait photographer, I have made a modest attempt to portray the matchless beauty and emotion in the backdrop of nature.I wish to place on record that the sincere support and cooperation of my family and friends have been an immense positive influence for venturing into such endeavors. 

Dr. Alice Mani Jacob
  ഫോട്ടോഗ്രാഫി എന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്, അതിന്റെ മുൻഗാമിയായ ചിത്രകലയിൽ നിന്നാണല്ലോ. അതുകൊണ്ടുതന്നെ ചിത്രകലയിൽ നിന്ന്, ഫോട്ടോഗ്രാഫി ഉപയോഗിച്ച് പുനസൃഷ്ടി നടത്തണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതിനായി മറ്റൊരു സംശയവും ഇല്ലാതെ മനസ്സിൽ തെളിഞ്ഞ ഒരു ചിത്രമായിരുന്നു രാജാ രവിവർമ്മയുടെ "ചന്ദ്രശോഭയിൽ രാധ". കുറച്ച് അധികം നാൾ ഈ ചിത്രത്തിൻറെ പശ്ചാത്തലത്തിന് വേണ്ടി അന്വേഷണം നടന്നിരുന്നു. ഒടുവിൽ ചോറ്റാനിക്കര ഒരു സ്ഥലം കണ്ടെത്തുകയായിരുന്നു.
                കഥാനായികയുടെ സൗന്ദര്യവും വൈകാരികതയും പശ്ചാത്തലത്തിന്റെയും  വെളിച്ചത്തിന്റെയും അകമ്പടിയോടെ എങ്ങനെ നടത്തേണ്ടതെന്ന് പഠിപ്പിക്കുന്ന ഒരു ക്ലാസിക് ചിത്രമാണല്ലോ ഇത്.ഒരു വിഷയം സ്പഷ്ടമക്കുന്നതിന് വിന്യസിപ്പിക്കൽ(കമ്പോസിങ്) എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ഈ ചിത്രം കാണിക്കുന്നു. ഇതിലെ കഥാനായിക കഴിഞ്ഞുള്ള സ്ഥലം ശ്രദ്ധിച്ചാൽ ഇടതുവശവും വലതുവശവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് കാണാം. നായികയുടെ ഇടതുവശം തുറസ്സായതും വലതുവശം മരങ്ങൾ നിറഞ്ഞതുമാണ്. ഇടതുവശത്തെ സ്ഥലം നായികയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന എന്നാൽ ചിത്രത്തിലില്ലാത്ത നായകന്റെ സാന്നിധ്യം ആസ്വാദകരിൽ എത്തിക്കുന്നു. വലതുവശത്തെ വസ്തുക്കൾ നായികയെ ചിത്രത്തിന്റെ പിൻഭാഗത്ത് നിന്ന്  വേർപെടുത്തി നായികയെ  കാഴ്ചക്കാരിലേക്ക് എത്തിക്കുന്നു.
             ഈ ചിത്രത്തിൽ മൂന്ന് അടുക്കും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഒന്നാമത്തേത് നായികയുടെ മുന്നിലുള്ള വസ്തുക്കളായ, തളികയും അതിലെ പൂക്കളും പഴങ്ങളും മധുരപദാർത്ഥങ്ങളും, കൂടാതെ മരക്കുറ്റിയുടെ ഉപരിതലവും നായികയെ അലോസരപ്പെടുത്താതെ ചിത്രത്തിൽ മികവേറുന്നു. ചിത്രത്തിന്റെ മദ്യഭാഗത്തെ   പുഴയും അതിലെ ചന്ദ്രന്റെ പ്രതിഫലനവും, വലതുവശത്തെ മരങ്ങളും അതിനിടയിലെ ചന്ദ്രൻറെ അരണ്ട വെളിച്ചവും ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലം ഒരുക്കുന്നു. "തനിച്ച് കഥാനായകനോടൊത്തുള്ള  പ്രേമസല്ലാപം ആഗ്രഹിക്കുന്ന നായികയെ ചിത്രീകരിക്കുന്നതിന് അനുയോജ്യമായ ഒരു പശ്ചാത്തലം. ഈ ചിത്രത്തിൽ എന്നെ കൂടുതൽ ആകർഷിച്ചത് ഈ ഒരു മധ്യഭാഗത്തെ ചിത്രീകരണമാണ്. ഏറ്റവും പിൻഭാഗത്തായി ചന്ദ്രനെയും ആകാശത്തെയും ചേർത്തിരിക്കുന്നത്, ഈ ചിത്രത്തിൽ ആസ്വാദക സൗന്ദര്യം വർദ്ധിപ്പിക്കുക മാത്രമല്ല മറിച്ച് ചിത്രത്തിന് ഒരു അനന്തത കൊണ്ടുവരുകയും ചെയ്തിരിക്കുന്നു.
ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നിറവും വെളിച്ചവും ഒരു പ്രചോദനമായി എന്നും നിലനിൽക്കും. നിറങ്ങളെല്ലാം ഒന്നിനോടൊന്ന് ചേർന്നിരിക്കുന്നു. സാരിയിലെ സ്വർണ്ണവർണ്ണം   നായികയെ പശ്ചാത്തലത്തിൻ നിന്ന് ഉയർത്തി കാഴ്ചക്കാരിലേക്ക്  എത്തിക്കുന്നു. പിൻഭാഗത്ത് ചന്ദ്രൻറെ വെള്ളിവെളിച്ചമാണ് പ്രധാന വെളിച്ചമായി ഉപയോഗിച്ചിരിക്കുന്നത്.അസ്തമയ സൂര്യൻറെ വെളിച്ചമാണ് കണ്ണിലെ വെളിച്ചമായും മുൻഭാഗത്ത് വെളിച്ചമായി നിലനിർത്തിയിരിക്കുന്നത്. 
ഒരു പോട്രേറ്റ്  ഫോട്ടോഗ്രാഫർ  എന്ന  നിലയിൽ നായികയുടെ സൗന്ദര്യവും വൈകാരികതയും പ്രകൃതിയുടെ പിൻബലത്തിൽ ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം നടത്തിയതാണ്. എന്റെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹായവും സഹകരണവും ഇതുപോലെയുള്ള കാര്യങ്ങൾ വീണ്ടും നടത്താൻ  പ്രചോദനമാകുന്നു എന്ന് സന്തോഷത്തോടെ പറഞ്ഞുകൊള്ളട്ടെ.


                                                                                                                       ഷാജിമഹേശ്വരൻ


Radha in moonlight
Published:

Owner

Radha in moonlight

Published: